Tag: Parappanangadi sub district

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന് വെളിമുക്കിൽ തുടക്കമായി
Malappuram

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന് വെളിമുക്കിൽ തുടക്കമായി

മുന്നിയൂർ : പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിന് വെളിമുക്കിൽ വർണാഭമായ തുടക്കം. 4 ദിവസങ്ങളിലായി നടക്കുന്ന മേള സിനിമാതാരം അഞ്ജു അരവിന്ദ് ഉദ്ഘാടനം ചെയ്തു. 6 വരെ 8 വേദികളിലായി 250 ലേറെ ഇനങ്ങളില്‍ 4000 ല്‍ പരം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ഉദ്ഘാടന ചടങ്ങില്‍ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സക്കീന മലയിൽ അധ്യക്ഷത വഹിച്ചു. പട്ടുറുമാല്‍, മൈലാഞ്ചി ഫെയിം ഫാരിഷ ഹുസൈന്‍ മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ എം.കെ ഫൈസല്‍, മാനേജര്‍മാരായ പി.കെ മുഹമ്മദ് ഹാജി, എം.നാരായണന്‍ ഉണ്ണി, ആര്‍.വി നാരായണന്‍ കുട്ടി, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, എച്ച്.എം ഫോറം കണ്‍വീനര്‍ കെ.പി വിജയകുമാര്‍, അഡ്വ സി.പി മുസ്തഫ, യു.ശംസുദ്ധീന്‍, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, ജാവേദ് ആലുങ്ങല്‍, പി.വി ഹുസൈന്‍, എ.വി അക്ബര്‍ അലി, കെ.കെ സുദീര്‍ എന്നിവര്‍ സംസാരിച്ചു. ...
Entertainment

പരപ്പനങ്ങാടി ഉപജില്ല കലോൽസവം സമാപിച്ചു; എസ്എൻഎംഎച്ച് എസ്എസ് പരപ്പനങ്ങാടി, സിബിഎച്ച്എസ്എഎസ് വള്ളിക്കുന്ന് ജേതാക്കൾ

യു പി യിൽ ചിറമംഗലം, എൽപിയിൽ വെളിമുക്ക് സ്കൂൾ ചാമ്പ്യന്മാരായി തിരൂരങ്ങാടി : നാലു ദിനങ്ങളിലായി തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് പരിസമാപ്തിയായി.ജനറൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.എൻ. എം. എച്ച്. എസ്. എസ് പരപ്പനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ എ. യു. പി. എസ് ചെറമംഗലവും എൽ പി വിഭാഗത്തിൽ എ യു പി എസ് വെളിമുക്കും ജേതാക്കളായി. അറബിക് കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ഒ. യു. പി എസ് തിരൂരങ്ങാടിയും എൽ പി വിഭാഗത്തിൽ എ. എം. എൽ. പി എസ് പെരുന്തൊടിപ്പാടവും വിജയികളായി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ജി. യു.പി. എസ് അരിയല്ലൂരുമാണ് ജേതാക്കൾ. സമാപന സമ്മേളനത്തിൽ തിരൂരങ്ങാടി നഗരസഭ ചെ...
Culture

ഇനി 4 നാൾ കലയുടെ പൂരം; ഉപജില്ലാ കലാമേളക്ക് 13 ന് തിരൂരങ്ങാടിയിൽ തിരിതെളിയും

തിരൂരങ്ങാടി : ഈ വർഷത്തെ പരപ്പനങ്ങാടി ഉപജില്ല കേരള സ്കൂൾ കലോൽസവം  നവംബർ 13ന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ മുഖ്യാതിഥിയാകും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നത്.ഉപജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗൽഭരും  പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന  കലാമേളയിൽ നൂറോളം വിദ്യാലയങ്ങളിലെ അയ്യായിരത്തിലധികം പ്രതിഭകൾ ഒൻപത് വേദികളിലായി  മാറ്റുരയ്ക്കുന്നുണ്ട്. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലായി ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, മുദ്ര,നാദം , കേളി എന...
Education

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര . പ്രവർത്തിപരിചയ ഐടി മേളകൾ ഒക്ടോബർ 17, 18 ,19 തിയ്യതികളിൽ ചേളാരി വെളിമുക്ക് എ യു പി സ്കൂളിൽ വച്ച് നടക്കുന്നു. പ്രവർത്തിപരിചയ, ഗണിതശാസ്ത്ര സംബന്ധ തത്സമയ മത്സരങ്ങൾ വി. ജെ പള്ളി എ.എം.യു.പി സ്കൂളിലാണ് നടക്കുക. https://youtu.be/FzL-Qg0I838 വീഡിയോ ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയിൽ മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ്, എക്സൈസ് ,വനംവകുപ്പ് ,കലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പുരാവസ്തു , ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx പൊതുജനങ്ങൾക്ക് മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. മേളയുടെ വിജയത്തിന് വേണ്ടി വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യരക്ഷാ...
Local news

പരപ്പനങ്ങാടി ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്

പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് തൃക്കുളം ഹൈസ്ക്കൂളിൽ വെച്ച് നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന അലിഫ് അറബിക് ടാലെന്റ് പരീക്ഷയിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി എൺപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ കുന്നത്തേരി ജാഫർ നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീനാ റാണി നൽകി.സിദ്ധീഖ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദു റഹീം, കെ.എം സിദ്ധീഖ്, മുനീർ താനാളൂർ, റനീഷ് പാലത്തിങ്ങൽ, മുജീബ് ചുള്ളിപ്പാറ, എം.ടി. അബ്ദുൽ ഗഫൂർ , സുരേഷ് കുമാർ , ഹഫ്സത്ത്, ഹബീബ, എന്നിവർ നേതൃത്വം നൽകി. ...
error: Content is protected !!