Tag: pareeksha bhavan

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും<br>പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു
university

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പിക്കുകൾ

ടെക്‌നീഷ്യന്‍ കരാര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ സിഫില്‍ (സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി) ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 1545/2022 എസ്.ഡി.ഇ. ട്യൂഷന്‍ ഫീ എസ്.ഡി.ഇ. 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ രണ്ടാം വര്‍ഷ ട്യൂഷന്‍ ഫീ 500 രൂപ പിഴയോടു കൂടി അടയ്ക്കുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356    പി.ആര്‍. 1546/2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2010 വരെ പ്രവേശനം ബി.ഫാം. ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവ...
university

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്‍മാന്മാര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിച്ചത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്‍ നിന്നു മുഖം തിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും. ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സ്വകാര്യ-കല്പിത സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിര...
Other

സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി അധ്യാപകര്‍ക്ക് താമസ സൗകര്യത്തോടെ മൂല്യനിര്‍ണയം സാധ്യമാകും

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു 2336 ച.മീ. ആണ് തറവിസ്തീര്‍ണം. 189 പേരെ ഉള്‍ക്കൊള്ളാവുന്ന പരിശോധനാ ഹാള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കോടെയുള്ള കംപ്യൂട്ടറുകള്‍, യോഗം ചേരാനുള്ള ഹാള്‍, താമസ സൗകര്യം, പുനര്‍മൂല്യനിര്‍ണയ നിരീക്ഷണ സെല്‍, ശുചിമുറികള്‍, ഭക്ഷണം കഴിക്കാനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരീക്ഷാഭവന്‍ കെട്ടിടത്തിന് പിറകി...
error: Content is protected !!