കരിപ്പൂരില്‍ സൗജന്യ സമയം ഇനി 11 മിനിറ്റ്; പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി, നാളെമുതല്‍ പുതിയ നിരക്ക്
കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് എയര്‍പോര്‍ട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതല്‍ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതല്‍ പുറത്തു കടക്കുന്നതുവരെ വാഹനങ്ങള്‍ക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയര്‍ത്തി. ഇത് വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്തുപോകാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമാകും. എന്നാല്‍, പാര്‍ക്കിങ് നിരക്കില്‍ വര്‍ധനയുണ്ട്. മാത്രമല്ല, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്‌സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി.
ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂര്‍ വരെയുള്ള പാര്‍ക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകള്‍ക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞാല്‍ 65 രൂപ (നേരത്തേ 55 രൂപ).
മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങള്...