Thursday, August 13

കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിച്ച മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചെറിയ കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിൽ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

error: Content is protected !!