ഐ.ആർ ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡ് പൂർത്തിയായി
പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.അർ.ബി ക്യാമ്പിൽ നടന്ന ഇന്ത്യാ റിസർവ് ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു. മയക്കുമരുന്നിൽ നിന്നും മറ്റു ലഹരിപദാർത്ഥങ്ങളിൽ നിന്നും നാടിനെയും ഭാവി തലമുറയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു പറഞ്ഞു.
മയക്കുമരുന്ന് വലിയ രീതിയിൽ നാട്ടിൽ വ്യാപിക്കുന്നുണ്ട്. യുവതയെ ഇരയാക്കാനുള്ള വലിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനായി പൊലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും അതിന്റേതായ പ്രത്യേക ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ പൊലീസ് സേന വളരെ ഫലപ്രദമായ നീക്കങ്ങൾ കൈകൊണ്ട് കഴിഞ്ഞുവെന്നും കേരളത്തിലെ ഓരോ പ്രദേശത്തെയും മയക്കുമരുന്ന...