വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റു മരിച്ചു ; യുവതി അറസ്റ്റില്‍, അമ്മാവനായ കാമുകന് വേണ്ടി അന്വേഷണം
പട്‌ന : വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റ് മരിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കേസില്‍ യുവതിയുടെ അമ്മാനവനായ കാമുകനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ബര്‍വാന്‍ സ്വദേശിയായ 25 കാരന്‍ പ്രിയാന്‍ഷുവാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ഗുഞ്ച ദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുമിച്ച് ജീവിക്കാന്‍ യുവതിയും അമ്മാവനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവന്‍ സിങും (55) ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവന്‍ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുല്‍ പറഞ്ഞു.
ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ...