Friday, April 17

Tag: Pension

പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക്  ജീവനക്കാരന് സൂര്യാഘാതമേറ്റു
Accident

പെൻഷൻ വിതരണത്തിനിടെ വേങ്ങരയിൽ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

വേങ്ങര: ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരൻ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലേറ്റതിനെ തുടർന്ന് സൂര്യാതാപ്പം മൂലം പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈപത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം യഥാസമയം ചികിൽസതേടിയതിനാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.ഇക്കുറി പെൻഷൻ വിതരണത്തിന് എത്തിയത് കടുത്ത ചൂട് സമയത്തായത് വിതരണ രംഗത്തുള്ള വരെ പ്രയാസത്തിലാക്കിയിട്ടുണ്ട്മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ ഒരുമിച്ച് കഴിഞ്ഞ 25-ന് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണത്തിനുള്ള പണം ലഭിച്ചത് ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയ...
Information

അദാലത്തിൽ വിനോദിനിയമ്മക്ക് ആശ്വാസം; ഇനി പെൻഷൻ മുടങ്ങില്ല

മാസങ്ങളായി മുടങ്ങിക്കിടന്ന വാർധക്യകാല പെൻഷൻ ഇനി മുതൽ മുടക്കമില്ലാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് തിരൂർ മംഗലം സ്വദേശിനിവിനോദിനിയമ്മ അദാലത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വാർധക്യകാല അസുഖത്തോടൊപ്പം ഹൃദ്രോഗവും പിടിപെട്ടതും ഏക വരുമാന മാർഗമായ പെൻഷൻ മുടങ്ങിയതും 85 കാരിയായ വിനോദിനിയമ്മയെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും നൽകിയപ്പോൾ വന്ന പിഴവാണ് മാസങ്ങളായി പെൻഷൻ മുടങ്ങാൻ കാരണമായത്. പലതവണ ഇതുമായി ബന്ധപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങിയിട്ടും പോംവഴിയില്ലാതായതോടെയാണ് തിരൂരിലെ താലൂക്ക് പരിഹാര അദാലത്തിൽ എത്തുന്നത്. ഇതോടെ വിഷയത്തിൽ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് വരുമാന സർട്ടിഫിക്കറ്റ് മാറ്റി നൽകാൻ വില്ലേജ് ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. ഇതോടെ വിനോദിനിയമ്മയുടെ ഏറെ നാളത്തെ പ്രശ്‌നത്തിന് പരിഹാരമായി....
error: Content is protected !!