Thursday, April 23

Tag: Perinthalmanna police

ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കം; യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
Crime

ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കം; യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കത്തെ തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗ ഫല്‍ (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച്‌ വീഴ്ത്തിയെന്നാണ് കേസ്. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍ മാനുല്‍ ഫാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇടിയില്‍ യുവാക്കളുടെ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.സി.സി.ടി....
Crime

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി (37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22) എനിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേർക്കായി പോലീസ് അന്യക്ഷണം ഊർജിതമാക്കി. അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയു...
Crime

ആംബുലൻസിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 പേർ പിടിയിൽ

46 കിലോ കഞ്ചാവ് പിടികൂടി പെരിന്തൽണ്ണയിൽ നിന്നും ആംബുലൻസിൽ കടത്തുകയായിരുന്ന 46 കിലോ കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. 3 പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി എ ആർ നഗർ പുകയൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനാരി മഠത്തിൽ മുഹമ്മദ് അലി എന്ന ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചത്. ആംബുലൻസിൽ പരിശോധന കുറവായിരിക്കും എന്ന വിശ്വാസത്തിൽ നിരവധി തവണ ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നവരാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം....
error: Content is protected !!