Tag: Pg seat

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: ഡിഗ്രി പ്രവേശനം, രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി: ഡിഗ്രി പ്രവേശനം, രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2024 2024 - 25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാർഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി നിര്‍ബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട...
university

കാലിക്കറ്റില്‍ ബിരുദ-പി.ജി. കോഴ്സുകളില്‍ സീറ്റ് വര്‍ധിക്കും

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം നിയമപരിധിയിലെ പരമാവധി സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കത്ത് നല്‍കിയ കോളേജുകളില്‍ ആനുപാതിക സീറ്റ് വര്‍ധന സയന്‍സ് വിഷയങ്ങളില്‍ 20 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 ശതമാനവുമായിരിക്കും. തീരുമാനങ്ങള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും പുതിയ പാഠ്യപദ്ധതി വികസനവുമായും ബന്ധപ്പെട്ട് ജൂലായ് നാലിന് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.സര്‍വകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജൂലായ് 22-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ...
Education

വിവിധ കോളേജുകളിൽ സീറ്റ് ഒഴിവ്

തിരൂരങ്ങാടി കുണ്ടൂർ പി എം എസ് ടി കോളേജിൽ ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എ.ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബി.എ ജേർണലിസം, എം.എസ്.സി സൈക്കോളജി, എം.കോം. എന്നീ കോഴ്‌സുകളില്‍ സ്പോർട്സ്, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗം, ലാറ്റിന്‍ കത്തോലിക്ക, ഈഴവ, തിയ്യ, ബില്ലവ, മറ്റു പിന്നോക്ക ഹിന്ദു എന്നീ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. ഇതിന് പുറമെ ഒന്നാം വർഷം എം.കോം ക്ലാസ്സിൽ ഓപ്പൺ, മാനേജ്മെൻ്റ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്, താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 07-10-2022 വെള്ളി വൈകീട്ട് 3 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0494-2483037, 9447432045 വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ (എയ്ഡഡ്)         2022-23 അധ്യയന വര്‍ഷത്തിലേക്ക് ഒന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ എസ്.സി, എസ്.ടി, കമ്മ്യൂണിറ്റി എന്നീ സംവരണ വിഭ...
error: Content is protected !!