Tag: Phd

ഡോക്ടറേറ്റ് നേടിയ അഫ്ഷീനയെ സിപിഎം പ്രവർത്തകർ അനുമോദിച്ചു
Local news

ഡോക്ടറേറ്റ് നേടിയ അഫ്ഷീനയെ സിപിഎം പ്രവർത്തകർ അനുമോദിച്ചു

തിരൂരങ്ങാടി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ പി അഫ്ശീനയെ കക്കാട് സിപിഐഎം, ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി അനില്‍ ഉപഹാരം കെെമാറി. കെ.എം. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, പി കെ സുഹെെല്‍ ,ജുനെെദ് തങ്ങള്‍ കക്കാട് എന്നിവര്‍ സംസാരിച്ചു. കേളി കുടുംബവേദി അംഗമായ അഫ്ശീന പഠനത്തോടൊപ്പം കലാരംഗത്തുമുള്ള തന്റെ കഴിവുകൾ കേളിയുടെ വിവിധ കലാപരിപാടികളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലിയുടെ ജീവിതപങ്കാളിയാണ്....
Education

സഫ്‌വാൻ കാനാഞ്ചേരിക്ക് പി എച്ച് ഡി ലഭിച്ചു

തിരൂരങ്ങാടി: കക്കാട് കാനാഞ്ചേരി അബ്ദുറസാഖ് മാസ്റ്റർ സുബൈദ ദമ്പതികളുടെ മകൻ സഫ് വാന് കലിക്കറ്റ് സർവകലാശാലയിൽ നിന്നും പി എച്ച് ഡി ലഭിച്ചു. വടക്കൻ കേരളത്തിലെ കാർഷിക ആവാസ വ്യവസ്ഥയിലെ നിശാ ശലഭങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള പഠനങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.പി.എം.സുരേഷന്റെ കീഴിലായിരുന്നു ഗവേഷണം.ബി എഡ് വിദ്യാർത്ഥിനിയായ സഹ്‌ലയാണ് ഭാര്യ....
Local news

ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി യിൽ നിന്ന് ഡോക്ടറെറ്റ് നേടിയ സൈതലവിയെ അനുമോദിച്ചു

ഓസ്ട്രേലിയൻ നാഷണൽ യൂനിവേഴ്സിറ്റിയിൽ നിന്നും PHD നേടിയ എ ആർ നഗർ കൊടക്കല്ല് സ്വദേശിഡോ:പി സി സൈതലവിക്ക് സി പി എം ൻ്റെ ഉപഹാരം ലോക്കൽ സെക്രട്ടറി കെ പി സമീർ നൽകി. കേരള പ്രവാസി സംഘം എ ആർ നഗർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസൽ പി കെ ,ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിമൊയ്തീൻ കുട്ടി, സഹദേവൻ, കെ കെ ആഷിഫ്, സലാം, ലുക്മാൻ, സുബൈർ എന്നിവർ പങ്കെടുത്തു....
Education, Kerala

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അവസാന തിയതി നവംബർ 30 കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും സ്ഥാപനമേധാവികളും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ KYC രജിസ്‌ട്രേഷൻ അടിയന്തിരമായി എടുക്കേണ്ടതാണ്. KYC എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി സമർപ്പിക്കുവാൻ കഴിയില്ല.ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത...
Local news

ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

മുന്നിയൂർ:കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ പി.ജൂലിയയെ മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉപഹാരം നൽകി. പടിക്കൽ സ്വദേശി റിട്ട.പ്രൊഫസർ അബ്ദുവിന്റെ മകളും മണ്ണാർക്കാട് എം ഇ എസ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആണ് ജൂലിയ. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം.ബഷീർ, എം.സൈതലവി, പി കെ അബ്ദുറഹിമാൻ, ഇസ്മായിൽ കളത്തിങ്ങൽ, സി കെ.മുസ്തഫ, പി കെ.ഷെബീർ മാസ്റ്റർ, കുട്ടശ്ശേരി ശെരീഫ, എം എം.ജംഷീന, പി പി മുനീറ, പുവ്വാട്ടിൽ ജംഷീന, അസിസ് വള്ളിക്കോത്ത്, കെ.സാദിഖ്, കെ ടി റഹീം, സിവി.മുഹമ്മദാജി, പി.അസ്ക്കർ, ഐക്കര ബഷീർ, എന്നിവർ സംസാരിച്ചു....
error: Content is protected !!