Tag: Photoshoot

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി
Other

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു.  നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ സൗദിയിലേക്ക് കൊണ്ടുപോയി. നൂറ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് ...
Crime

മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ലോഡ്ജ് പൂട്ടി, പ്രതികൾ മുങ്ങി

കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിൽ. കേസിലെ പ്രതികളായ അജ്മൽ, ഷമീർ എന്നിവരും കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവിൽപോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടർന്ന് ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് ഇത് സീൽ ചെയ്തു. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്...
error: Content is protected !!