Tag: Pk abdurabb

പരപ്പനാട് വ്യാപാരോത്സവിന് കൊടിയിറങ്ങി ; ബംബർ സമ്മാനം മാരുതി കാറ് പ്രേമ പ്രഭ ടി വി എസ് ഷോറൂമിൽ നിന്ന് നൽകിയ കൂപ്പണിന്
Local news

പരപ്പനാട് വ്യാപാരോത്സവിന് കൊടിയിറങ്ങി ; ബംബർ സമ്മാനം മാരുതി കാറ് പ്രേമ പ്രഭ ടി വി എസ് ഷോറൂമിൽ നിന്ന് നൽകിയ കൂപ്പണിന്

പരപ്പനങ്ങാടി : ആറുമാസക്കാലമായി പരപ്പനങ്ങാടിയിലെ വ്യാപാരികൾ നടത്തിവരുന്ന പരപ്പനാട് വ്യാപാരി ഉത്സവം 2023 ന് വർണ്ണപ്പകിട്ടാർന്ന സമാപ്തി. മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ബംബർ സമ്മാന നറുക്കെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഉപാധ്യക്ഷൻ ബഷീർ കാടാമ്പുഴയും, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്തും ബംബർ സമ്മാന നറുക്കെടുപ്പിന് നേതൃത്വം നൽകി. ആശംസകൾ അർപ്പിച്ച് മുസ്ഥഫതങ്ങൾ മുസ്ലീംലീഗ്‌ ,ഷാജഹാൻ കോൺഗ്രസ്സ്, ഗിരീഷ്‌ തോട്ടത്തിൽ സി പി ഐ, ജയദേവൻ B J P , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാർ ബാവ , തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മുജീബ് ദിൽദാർ, മണ്ഡലം ജ:സെക്രട്ടറി ഷാജി കാടേങ്ങൽ മർച്ചൻസ് അസോസിയേഷൻ ജ: സെക്രട്ടറി വിനോദ് AV യൂണിറ്റ് ഭാരവാഹികളായ ഹരീഷ്,ചുക്കാൻ ഇബ്രാഹിം ഹാജി, എം...
Information

ചുള്ളിപ്പാറ ഗ്ലോബൽ കെ.എം.സി.സി. സ്നേഹാദരം സംഘടിപ്പിച്ചു

ചുള്ളിപ്പാറ : തിരൂരങ്ങാടി ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളായവരെയും ഹൈസ്കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ പി.എസ്.സി.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിസാർ അലി കൂർമത്ത് എന്നിവരെ സ്നേഹാദരം നൽകി ആദരിച്ചു. ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂളിൽ നടന്ന പരിപാടി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉൽഘാടനം ചെയ്തു.ഡിവിഷൻ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ചുള്ളിപ്പാറ അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,വൈസ് ചെയർപേഴ്സൺ സി.പി.സുഹറാബി,യു.എ.റസാഖ്,കൗൺസിലർമാരായ പി.കെ.മെഹ്ബൂബ്,സഹീർ വീരാശ്ശേരി എന്നിവർ പ്രസംഗിച്ചു.എ.പി.മുജീബ് സ്വാഗതവും എം.കെ. അബ്ദുറസ്സാഖ് നന്ദിയും പറഞ്ഞു. തുമ്പിൽ അലവി ഹാജി, തലാപ്പിൽ മുഹമ്മദ് കുട്ടി, യൂസുഫ് കോറോണത്ത്, ടി.കെ.വഹാബ്, ഫൈസൽ ചെമ്മല, സിദ്ധീഖ്. എ.പി.പി.സി.നാസർ, കെ.ഹംസകുട്ടി ഹാജി നേത്രത്...
Information

എം.എസ്.എഫ് സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി

തിരുരങ്ങാടി: എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മിലൂനി ക്യാമ്പയിന്‍ ശ്രദ്ധേയമായി. പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സലാഹുദ്ധീന്‍ തെന്നല അധ്യക്ഷനായി. എം.കെ ബാവ, കെ.പി മുഹമ്മദ് കുട്ടി, കെ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, വി.എ വഹാബ്, യു.എ റസാഖ്, ജവാദ്, സി ചെറിയാപ്പു ഹാജി, എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, ബി.കെ സിദ്ധീഖ്, സി.ടി നാസര്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, അര്‍ഷദ് ചെട്ടിപ്പടി, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍, പി.കെ അസറുദ്ധീന്‍, കെ.ടി നിസാം, ഫസലുദ്ധീന്‍ പെരുമണ്ണ പ്രസംഗിച്ചു. ...
Other

പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബും പ്രവൃത്തിക്കു ഭരണാനുമതി നല്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥല സൗകര്യമുള്ളതും എന്നാൽ കെട്ടിടത്തിന്റെ അപര്യാപ്തത നേരിടുന്നതുമായ ഈ കോടതിക്ക് കെട്ടിടം അനുവദിക്കണമെനാവശ്യപ്പെട്ട് കെ.പി.എ.മജീദ് നിരന്തരം നിയമസഭയിൽ സബ്മിഷന് അവതരിപ്പിക്...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകും: കെ.പി.എ മജീദ്

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതി 2024-ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നന്നമ്പ്രയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നന്നമ്പ്രയിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് 96.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനായുള്ള ടെണ്ടര്‍ പ്രവൃത്തികളിലേക്ക് കടക്കുകയാണ്. പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമമെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.ബാക്കിക്കയത്ത് സ്ഥാപിക്കുന്ന എട്ട് മീറ്റര്‍ വ്യാസത്തിലുള്ള കിണറില്‍ നിന്നും ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിക്കാനാണ...
error: Content is protected !!