വേങ്ങരയിൽ ഫയർ സ്റ്റേഷനും റവന്യൂ ടവറും യാഥാർത്ഥ്യത്തിലേക്ക് ; മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 12 കോടിയുടെ ഭരണാനുമതി
വേങ്ങര : വേങ്ങരയിൽ ഫയർ സ്റ്റേഷനും റവന്യൂ ടവറും യാഥാർത്ഥ്യത്തിലേക്ക്. 2015 യു ഡി എഫ് ഭരണകാലത്ത് അനുമതിയായ വേങ്ങര ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് ഈ ബജറ്റിൽ 3 കോടി രൂപയുടെ ഭരണാനുമതിക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തി
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വരുന്ന വേങ്ങര റവന്യു ടവറിന് 8 കോടി രൂപയുടെ ഭരണാനുമതിയും ബജറ്റിൽ നിന്ന് ലഭ്യമാകും. അരീക്കോട് പരപ്പനങ്ങാടി റോഡിൽ കൊളപ്പുറത്ത് ഏറെ കാലത്തെ ആവശ്യമായിരുന്ന ഡ്രൈനേജ് നിർമ്മിക്കുന്നതിന് ഭരണാനുമതിക്കായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
നിയോജക മണ്ഡലത്തിൽ നിന്നും താഴെ പറയുന്ന പ്രധാന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു.
വേങ്ങര മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കൽ (7.5 കോടി ). വേങ്ങര ഫയർ സ്റ്റേഷൻ കെട്ടിടം (2.60കോടി ). കിളിനക്കോട് മ...