ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം
•വാനനിരീക്ഷണ കേന്ദ്രത്തിന്റെ അവസാനഘട്ട പ്രവർത്തികൾ മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് എത്തി വിലയിരുത്തി.
കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമായ താനൂർ ഫിഷറീസ് ഹൈസ്കൂളിൽ സ്ഥാപിക്കുന്ന വാന നിരീക്ഷണ കേന്ദ്രത്തിന്റെയും അതിനോടനുബന്ധിച്ച ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിന്റെയും അവസാനഘട്ട പ്രവൃത്തികൾ ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ നേരിട്ടെത്തി വിലയിരുത്തി.
എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റോറിയം ഒരുങ്ങുന്നത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം അതിനു കീഴിലെ ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല, ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് വാന നിരീക്...

