Tag: playground

കളി മൈതാനങ്ങള്‍ സൗഹൃദ ഇടങ്ങളായി മാറ്റണം: മന്ത്രി വി.അബ്ദുറഹിമാന്‍
Information

കളി മൈതാനങ്ങള്‍ സൗഹൃദ ഇടങ്ങളായി മാറ്റണം: മന്ത്രി വി.അബ്ദുറഹിമാന്‍

കായിക മേഖലയിലെ വികസനങ്ങള്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങള്‍ ഉല്ലാസത്തിനും വിശ്രമവേളകള്‍ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍. എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പ്രകൃതി രമണീയമായ സ്ഥലത്ത് നിര്‍മിച്ച മിനി സ്റ്റേഡിയത്തില്‍ പ്രദേശവാസികള്‍ക്ക് വ്യായാമം ചെയ്യുന്നതിനും കായികക്ഷമ വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ ജിംനേഷ്യം നിര്‍മിക്കുന്നതിന് കായിക വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.ഉദ്ഘാടന ചടങ്ങില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്ത...
Health,, Information

പ്രായഭേദമില്ലാതെ എല്ലാവരും കളിക്കട്ടെ : ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി

പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂട...
error: Content is protected !!