Tag: Pluse two

ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരം 2023 സംഘടിപ്പിച്ചു
Information

ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരം 2023 സംഘടിപ്പിച്ചു

തിരൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ടി.സി സുബൈര്‍ മാഷിനെയും സ്റ്റേറ്റ് പോളിടെക്‌നിക്ക് കോളേജ് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ റണ്ണറപ്പായ കെ. മുസൈനെയും ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നടുവിലങ്ങാടി മദ്രസ്സാ ഹാളില്‍ നടന്ന പരിപാടി തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഡൗണ്‍ ബ്രിഡ്ജ് പ്രസിഡന്റ് വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ. അബൂബക്കര്‍, ഡൗണ്‍ ബ്രിഡ്ജ് രക്ഷാധികാരി ഇസ്ഹാഖ് മുഹമ്മദാലി, സെക്രട്ടറി എ.പി ഷഫീഖ്, വനിത വിങ് സെക്രട്ടറി ഫിദ, യൂത്ത് വിങ് സെക്രട്ടറി സി. ഷാജഹാന്‍, എന്‍.ആര്‍.ഐ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഷംസി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി.പി നൗഫല്‍, സി. അജ്മല്‍, ടി.ഇ ഹാരിസ്, ജൈസല്‍, സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡൗണ...
Education

പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു ; വിജയ ശതമാനം 82.95 %

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 82.95 ശതമാനം പേര്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ വിജയം. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. ഈ വര്‍ഷം 4,42,067 വിദ്യാര്‍ത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 30740 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ മൂന്നു മുതലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നത്. ഹയർസെക്കണ്ടറി പരീക്ഷാ ഫലം അറിയാൻ www.keralaresults.nic.in, www.prd.kerala.gov.in, www.results.kit...
Information

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ കുട്ടി സ്‌കൂളിലെത്തിയപ്പോഴാണ് മറ്റ് കുട്ടികളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ഫോണിലൂടെ ചോമ്പാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉച്ചയോടെ പൊലിസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിലെടുത്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ രാത്രിയോടെ പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. പൊലീസ് എത്തിയപ്പോള്‍ സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു....
error: Content is protected !!