മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്.
2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപക...