പൊന്നാനിയിൽ കപ്പലടുപ്പിക്കുന്നതിന് മുന്നോടിയായി വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ തീരുമാനം
ഉന്നത ഉദ്യോഗസ്ഥ സംഘം പൊന്നാനി തുറമുഖ പ്രദേശം സന്ദർശിച്ചു
ചരക്ക്, യാത്ര ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനാവശ്യമായ വിവരങ്ങൾ അടങ്ങിയ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി പി.നന്ദകുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.200 മീറ്റർ നീളത്തിൽ ചരക്ക് കപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡി.പി.ആറാണ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുന്നത്. പൊന്നാനി തുറമുഖത്തിനായി കേന്ദ്ര സർക്കാറിൻ്റെ സാഗർ മാല പദ്ധതിയിൽ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. നൂറ് കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുന്ന തരത്തിലായിരിക്കും പദ്ധതി തയ്യാറാക്കുക. നിലവിൽ പൊന്നാനി അഴിമുഖത്ത് ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ്ങ് നടത്തി 1...