Tag: pookkalam

പൂ കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ മലപ്പുറം; ഓണത്തിന് പൂക്കളം ഒരുക്കാൻ ഇത്തവണ നാടൻ പൂക്കളെത്തും
Kerala, Malappuram

പൂ കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ മലപ്പുറം; ഓണത്തിന് പൂക്കളം ഒരുക്കാൻ ഇത്തവണ നാടൻ പൂക്കളെത്തും

ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്. അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനാണ് പൂ കൃഷി സജീവമാക്കിയത്. കൂടാതെ പൂ കൃഷിയിൽ ജില്ലയെ സ്വയം പര്യാപ്തതയിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പ്രധാനമായും ഓണവിപണി മുന്നിൽ കണ്ടാണ് കൃഷിയിറക്കുന്നത്. ജില്ലയിൽ വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂർ, തിരൂർ, നിറമരുതൂർ, പരപ്പങ്ങാടി, ആനക്കയം, മഞ്ചേരി തുടങ്ങിയ വിവിധയിടങ്ങളിയി 25 ഏക്കറിലാണ് പൂ കൃഷി ആരംഭിച്ചിട്ടുള്ളത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഹെക്ടറിന് 16,000 രൂപയാണ് കർഷകന് ധനസഹായം ലഭ്യമാകുക. മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ കൂടുത...
error: Content is protected !!