Tag: Pookkottur

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു
Malappuram

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

എ ആർ നഗർ, ഊരകം, താനാളൂര്‍, പൂക്കോട്ടൂര്‍, കുറുവ, കോട്ടയ്ക്കല്‍, മലപ്പുറം,കല്‍പകഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേര...
Crime

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ

മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ . ഓട്ടോറിക്ഷ ഡ്രൈവറായ മലപ്പുറം ഹാജിയാർ പള്ളി മൂലയിൽ വീട്ടിൽ ശ്രീജിത്ത് (35) നെ യാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ എസ്.സി.പി. ഒ മാരായ ശ്രീലാൽ , മുസ്തഫ എന്നിവരടങ്ങിയഅന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാത്രികാല ഓട്ടോ റിക്ഷ ഓടുന്നതിന്റെ മറവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കടത്തികൊണ്ടുവരാൻ പ്രതികൾക്ക് സഹായം ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഇതിനു മുന്നെ ഒരു പോക്സോ കേസുൾപ്പെടെ മുന്ന് കേസുകൾ നിലവിലുണ്ട്. ഇത്തരത്തിലുള്ള മറ്റ് സംഭവങ്ങൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്....
error: Content is protected !!