ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കമ്പനിയുടെ എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദന്റെ റിപ്പോര്‍ട്ടിലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസില്‍ ബഡ്സ് നിയമം -2019 ലെ ഏഴാം വകുപ്പില്‍ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത്.
പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ 10 കോടി രൂപയുടെ ഒരേക...