Tag: Popular front of india

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക...
National

പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചു

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമി...
error: Content is protected !!