പത്താം ക്ലാസ്സ് യോഗ്യത ഉള്ള, 18നും 40നും ഇടയിൽ പ്രായമുള്ളവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം ; പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി, 21,413 ഒഴിവുകൾ; ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദ വിവരങ്ങൾ ഇതാ ; അവസാന തീയതി നാളെ
ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്ക് നിയമനം നടത്തുകയാണ്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്. ഈ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ മാത്രം 1,835 ഒഴിവുകളുണ്ട്. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്...