Thursday, April 16

Tag: potable water storage tank

ചുള്ളിക്കോട് മലയില്‍ നിര്‍മിച്ച കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു
Feature, Information

ചുള്ളിക്കോട് മലയില്‍ നിര്‍മിച്ച കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

മലപ്പുറം : മുതുവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട് മലയില്‍ സ്ഥാപിച്ച കുടിവെള്ള സംഭരണിയുടെയും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന്റെയും ഉദ്ഘാടനം ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുള്ളിക്കോട് പ്രദേശത്ത് വലിയ ടാങ്ക് നിര്‍മിച്ചിരുന്നെങ്കിലും ഉയര്‍ന്ന പ്രദേശത്തെ വീടുകളില്‍ കുടിവെള്ളം ലഭിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് എം.എല്‍.എയുടെ ഇടപെടലിലൂടെ ചുള്ളിക്കോട് മലയില്‍ പുതിയ ടാങ്ക് നിര്‍മിച്ചത്. തൊണ്ണൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുക എന്ന ലക്ഷ്യത്തോടെ ജലജീവന്‍ മിഷന്റെ കീഴില്‍ മുപ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണിയാണ് നിര്‍മിച്ചത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു രാജ്, വൈസ് പ്രസിഡന്റ് നദീറ മുംതാസ്, സ്ഥിരം സമിതി അധ്യക്ഷരായ ...
error: Content is protected !!