കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
അടിസ്ഥാന സൗകര്യവും അക്കാദമിക് മുന്നേറ്റവുംലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് മുന്നേറ്റത്തിനും ഊന്നല്‍ നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 2023-24 വര്‍ഷത്തില്‍ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപയുടെയും പദ്ധതിയേതര വിഭാഗത്തില്‍ 32.10 കോടി രൂപയുടെയും പ്രത്യേക പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 206.90 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ ധനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ പ്രൊഫ എം.എം. നാരായണനാണ് അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ബാക്കി ഉള്‍പ്പെടെ 822.05 കോടി രൂപ വരവും 615.14 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. നിലവില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കായി 6.65 കോടി രൂപയും നൂതന പദ്ധതികള്‍ക്കായി 5.85 കോടി രൂപയും സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്നു മാറ്റിവെച്...