കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം ഏപ്രില്‍ മെയ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികളള്‍ക്കായി നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. 6,7 വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 3-ന് പരിശീലനം ആരംഭിക്കും. സര്‍വകലാശാലാ നീന്തല്‍ കോച്ചുമാരും പരിശീലകരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ 2 ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം സ്വിമ്മിംഗ് പൂള്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോറം അക്വാട്ടിക് കോംപ്ലക്‌സ് ഓഫീസിലും സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഫോണ്‍ 6238679112, 9961690270, 7907670632. പി.ആര്‍. 343/2023
പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബ...