കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പത്രസമ്മേളനം2023 മാര്‍ച്ച് 1 ബുധന്‍
യു.ജി.സി.യുടെ നാക് എ-പ്ലസ് ഗ്രേഡോഡു കൂടി അക്കാദമിക് രംഗത്ത് കുതിപ്പ് നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.
പുതിയ അടിസ്ഥാന സൗകര്യവികസനങ്ങളുടെയും അക്കാദമിക് സംരംഭങ്ങളുടെയും ഉദ്ഘാടനം മാര്‍ച്ച് 4-ന് സര്‍വകലാശാലാ കാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 'പ്രഗതി@യു.ഒ.സി.' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് മുഖ്യാതിഥി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, പി. നന്ദകുമാര്‍, എ.പി. അനി...