മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം ?
മുന്‍ഗണനാ കാര്‍ഡുടമകളിലെ അനര്‍ഹര്‍ ആരാണ് ?സര്‍ക്കാര്‍/ പൊതുമേഖലാ/ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/സര്‍വ്വീസ് പെന്‍ഷണര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീട്, ഒരേക്കറില്‍ കൂടുതല്‍ പുരയിടം, ആദായ നികുതി അടയ്ക്കുന്നവര്‍, ഏക ഉപജീവനമാര്‍ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവര്‍ എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല.
മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാംഒരു കുടുംബം ആദ്യമായി കാര്‍ഡെടുക്കുമ്പോള്‍, സാമ്പത്തിക ഭേദമന്യെ, വെള്ള നിറത്തിലുള്ള (എന്‍പിഎന്‍എസ്) കാര്‍ഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാര്‍ഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. മാരകമായ അസുഖങ്ങളുള്ളവര്‍ (ക്യാന്‍സര്‍, എയ്ഡ്‌സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവര്‍, നിരാലംബരായ വിധവകള്‍...