Tag: Protein for mosquito control

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ ; കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്
university

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ ; കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്

ജനിതക എന്‍ജിനീയറിങ് ഉപയോഗിച്ച് കൊതുകുകളുടെ കൂത്താടികളെ മാത്രമായി കൊല്ലുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രോട്ടീന്‍) ഉത്പാദിപ്പിച്ച കാലിക്കറ്റിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. ജന്തുശാസ്ത്ര പഠനവകുപ്പിലെ റിട്ട. പ്രൊഫസറം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്യുലാര്‍ ബയോളജി സ്ഥാപകനുമായ ഡോ. വി.എം. കണ്ണനും  ഗവേഷണ വിദ്യാര്‍ഥിനി എം. ദീപ്തിയും ചേര്‍ന്നാണ് കണ്ടുപിടിത്തം നടത്തിയത്. ട്രിപ്‌സിന്‍ മോഡുലേറ്റിംഗ് ഉസ്റ്റാറ്റിക് ഫാക്ടര്‍ (ടി.എം.ഒ.എഫ്.) എന്നറിയപ്പെടുന്ന ഈ പെപ്‌റ്റൈഡിന്റെ ജീന്‍ ക്ലോണ്‍ ചെയ്ത് ബാക്ടീരിയയില്‍ പ്രവേശിപ്പിക്കുകയാണ് ആദ്യപടി. ബാക്ടീരിയ വളരുമ്പോള്‍ ടി.എം.ഒ.എഫ്. ഉത്പാദിപ്പിക്കുന്നു. ഈ ബാക്ടീരിയയെ നിര്‍ജീവമാക്കിയ ശേഷം കൂത്താടികളുള്ള ജലാശയത്തിലേക്ക് ദ്രാവക രൂപത്തില്‍ തളിക്കാവുന്നതാണ്. കൂത്താടികളുടെ ദഹനപ്രക്രിയയില്‍ ആഹാരത്തിലുള്ള പ്രോട്ടീനെ വിഘടിപ്പിച്ച് ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ഒരു രാസാഗ്‌ന...
error: Content is protected !!