Tuesday, October 28

Tag: Psmo collage tirurangadi

പി.എസ്.എം.ഒ കോളേജ് യൂണിയൻ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് മാഗസിനുകൾ ക്ഷണിച്ചു
Other

പി.എസ്.എം.ഒ കോളേജ് യൂണിയൻ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് മാഗസിനുകൾ ക്ഷണിച്ചു

​ ​തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്) യൂണിയൻ 2025-26 വർഷത്തെ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് 2024-25 വർഷങ്ങളിലെ കോളേജ് മാഗസിനുകൾ ക്ഷണിച്ചു . കോളേജ് വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കോളേജ് മാഗസിനുകളെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.​2024-25 കാലയളവിൽ പുറത്തിറങ്ങിയ കോളേജ് മാഗസിനുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെടുന്നതിന് 10,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും.​മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് യൂണിയനുകൾ, മാഗസിന്റെ മൂന്ന് കോപ്പികൾ, കൂടാതെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത് എന്നിവ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കേണ്ടതാണ്. ​അപേക്ഷകൾ അയക്കേണ്ട വിലാസം:ചെയർമാൻ, ജൂറി കൗൺസിൽ,പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്),തിരൂരങ്ങാടി, പി.ഒ. മലപ്പുറം,...
Local news

പി എസ് എം ഒ കോളേജിന്റെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി പുകയൂരിൽ സമർപ്പിച്ചു

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ എം.കെ. ഹാജി വില്ലേജ് ലൈബ്രറി "വാക്കൂര്" എ ആർ നഗർ പഞ്ചായത്തിലെ പുകയൂരിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ജനങ്ങൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുകയും അത് വഴി വായന ശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്രഹത്തായ എൻ എസ് എസ് പദ്ധതയാണിത്. ലൈബ്രറിയിലേക്കായുള്ള പുസ്തകങ്ങൾ ശേഖരിച്ചത് എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായത്തോടെയാണ്.പി.എസ്.എം.ഒ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ. ബാവ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.ർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥിയായി. ഡോ. നൗഫൽ പി.ടി (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) സ്വാഗതവും, ഡോ. അലി അക്ഷദ് (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) പദ്ധതിയുടെ വിശദീകരണവും നൽകി. എ ആർ നഗർ പഞ്ചായത്തിലെ മൂന്നാം വാർഡ് അംഗം ഇബ്രാഹിം മൂഴിക്കൽ,...
error: Content is protected !!