Saturday, July 19

Tag: Public exam

സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Malappuram

സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17, 18, 19 തീയതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിങ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,6...
Education

എസ്.എസ്.എല്‍.സി ഫലം നാളെ; ജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍

2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം നാളെ (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനം വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് 297 കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടന്നത്.  മാര്‍ച്ച് 31 ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 29 നാണ് അവസാനിച്ചത്. തിരൂര്‍ ഉപജില്ലയില്‍ 70 പരീക്ഷാ കേന്ദ്രങ്ങളില്‍ 15,666 വിദ്യാര്‍ഥികളും മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ 103 കേന്ദ്രങ്ങളില്‍ 27,485 വിദ്യാര്‍ഥികളും വണ്ടൂര്‍ ഉപജില്ലയില്‍ 61 പരീക്ഷാ കേന്ദ്രങ്ങളില്‍ 15.813 വിദ്യാര്‍ഥികളും തിരൂരങ്ങാടി ഉപജില്ലയില്‍ 64 കേന്ദ്രങ്ങളില്‍ 19,255 വിദ്യാര്‍ഥികളുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. സഫലം ആപ്ലിക്കേഷനിലൂടെയും കേരള സര്‍ക്കാര്‍ പരീക്ഷഭവന്റെ വെബ്‌സൈ...
error: Content is protected !!