വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ്
മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി. പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂർ ടൗണിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 15 കടകളിലായി ആറ് ക്രമക്കേടുകൾ കണ്ടെത്തി.
വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിയ്ക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദ...