Tag: Punjab

പാകിസ്ഥാൻ വിസ അനുവദിച്ചു; ശിഹാബ് കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കും
Other

പാകിസ്ഥാൻ വിസ അനുവദിച്ചു; ശിഹാബ് കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കും

മലപ്പുറം: കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇന്ന് യാത്ര പുനരാരംഭിക്കും. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെ ഉടന്‍ യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 2022 ജൂൺ രണ്ടിനാണ് കോട്ടക്കൽ ആതവനാട് സ്വദേശിയായ ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു.ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശി...
National

ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം

ന്യൂഡൽഹി: മുസ്ലിം സഹോദരങ്ങൾക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാര്ഥനയായ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുര...
National

നേതൃത്വം പറയുന്നത് അനുസരിക്കും, പി സി സി അധ്യക്ഷനായി സിദ്ധു തുടരും

ന്യൂഡൽഹി: പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി. പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും' സിദ്ദു പറഞ്ഞു. അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസ...
error: Content is protected !!