Tag: puthupally by election

ഉമ്മന്‍ ചാണ്ടിയുടെ റെക്കാര്‍ഡ് മറികടന്ന് ചാണ്ടി ഉമ്മന്‍ ; ഭൂരിപക്ഷം 40,000 കടന്നു
Kerala, Other

ഉമ്മന്‍ ചാണ്ടിയുടെ റെക്കാര്‍ഡ് മറികടന്ന് ചാണ്ടി ഉമ്മന്‍ ; ഭൂരിപക്ഷം 40,000 കടന്നു

കൂറ്റന്‍ ലീഡുമായി കുതിപ്പ് തുടരുന്ന ചാണ്ടി ഉമ്മന്‍ തകര്‍ത്തത് പിതാവ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ്. 2011ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സുജാ സൂസന്‍ ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി രേഖപ്പെടുത്തിയ ലീഡ് ആയ 33,255 വോട്ടുകള്‍ എന്ന നില ചാണ്ടി ഉമ്മന്‍ മറികടന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫലം അനുസരിച്ച് ചാണ്ടി ഉമ്മന്റെ ലീഡ് 40,060 വോട്ടുകള്‍ പിന്നിട്ടു. മികച്ച ലീഡ് നേടിയ ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തില്‍ ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥന നടത്തി. വോട്ടെണ്ണല്‍ നടന്ന ബൂത്തുകളില്‍ ഒന്നില്‍പ്പോലും എതിര്‍പക്ഷത്തെ ജെയ്ക് സി.തോമസിന് ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 32,886 വോട്ടുകളാണ ഇതുവരെ ജെയ്ക്കിന് നേടാന്‍ സാധിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് 5284 വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്....
error: Content is protected !!