Wednesday, October 15

Tag: Ramzan prabhashanam

ദാറുൽ ഹുദാ റംസാൻ പ്രഭാഷണത്തിന് പ്രൗഢോജ്ജ്വല തുടക്കം
Information, Reviews

ദാറുൽ ഹുദാ റംസാൻ പ്രഭാഷണത്തിന് പ്രൗഢോജ്ജ്വല തുടക്കം

തിരൂരങ്ങാടി:ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ട് നിൽക്കുന്ന റംസാൻ പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു.വാഴ്സിറ്റി കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്തു.ദാറുൽ ഹുദാ കമ്മിറ്റി ട്രഷറർ കെ.എം.സൈതലവി ഹാജി കോട്ടക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി സി.എച്ച്.മുഹമ്മദ് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു.മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.പ്രഭാഷണത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ ഒന്നിന് ശനിയാഴ്ച രാവിലെ 9.30 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.ഏപ്രിൽ രണ്ടിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഏപ്രിൽ മൂന്നിന് സമാപന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉൽഘാടനം ചെയ്യും.മുസ്ഥഫ ഹുദവി ആ...
Other

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും....
error: Content is protected !!