Tag: Randathani

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ  ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ
Other

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ

തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി. തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ...
Politics

ഉപതിരഞ്ഞെടുപ്പ്: നഗരസഭ വാർഡുകളിൽ വാശിയേറിയ മത്സരം

മൂന്നിയൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് കുറവ് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഗരസഭ വാർഡുകളിൽ മാത്രമാണ് ഉയർന്ന പോളിങ് ശതമാനം ഉള്ളത്. മറ്റിടങ്ങളിൽ തണുത്ത പ്രതികരണം ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം.  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം, മലപ്പുറം നഗരസഭയിലെ മൂന്നാംപടി : 73.71 ശതമാനം.  മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല : 83.52 ശതമാനം, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം 75.98 ശതമാനം. മൂന്നിയൂർ പഞ്ചായത്തിലെ 8,9,10,11,12 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് പാറക്കടവ് ഡിവിഷൻ. എസ് സി സംവരണ വാർഡിലേക്ക് ത്രികോണ മത്സരമായിരുന്നു. ലീഗിലെ സി.ടി.അയ്യപ്പൻ, എൽ ഡി എഫ് സ്വതന്ത്രൻ കെ.ഭാസ്കരൻ, ബിജെപിയുടെ പ്രേമദാസൻ എന്നിവരാണ് സ്ഥാനാർഥികൾ.10953 വോട്ടര്മാരിൽ 5721 പേർ മാത്രമാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ലീഗിലെ കെ പി...
Local news

ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേതല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  വോട്ടെടുപ്പിന്റെ തലേദിവസമായ ജൂലൈ 20നും വോട്ടെടുപ്പ് ദിവസമായ 21നും വോട്ടെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെ/വാര്‍ഡുകളിലെ പരിധിക്കുള്ളില്‍ വരുന്ന സര്‍്ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ 21നും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രാദേശികാവധി പ്രഖ്യപിച്ച് ഉത്തരവിറക്കി. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്...
error: Content is protected !!