ഓണക്കാലത്ത് റേഷൻ കടകളിലൂടെ പരമാവധി പുഴുക്കലരി ലഭ്യമാക്കാൻ നിർദേശം
മലപ്പുറം: ഓണക്കാലത്ത് റേഷൻ കടകൾ വഴി പരമാവധി പുഴുക്കലരി വിതരണം ചെയ്യാൻ ജില്ലാതല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിൽ തീരുമാനം. പച്ചരിയോടൊപ്പം ആനുപാതികമായി പുഴുക്കലരിയും ലഭ്യമാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂർ താലൂക്കിൽ ഇക്കാര്യത്തിൽ പ്രത്യേകം പരിഗണന നൽകണമെന്നും യോഗം നിർദേശിച്ചു. റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ സുതാര്യമാക്കിയതായി ഇതു സംബന്ധിച്ച ചോദ്യത്തിന് ഭക്ഷ്യ കമ്മീഷൻ അംഗം മറുപടി നൽകി.
സർക്കാരിന്റെ കെ സ്റ്റോർ പൈലറ്റ് പദ്ധതിയായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സപ്ലൈക്കോ ശബരി ഉത്പന്നങ്ങൾ, മിൽമ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, 10,000 രൂപയിൽ താഴെയുള്ള ബാങ്കിങ് സർവീസുകൾ തുടങ്ങിയവ കെ സ്റ്റോറുകളിൽ നിന്ന് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരുന്നവരിൽ നിന്നും രണ്ട് ക...