Tuesday, August 26

Tag: Ravi Thelath

ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ; ബിജെപി ജില്ലാ പ്രസിഡന്റ്
Malappuram, Other

ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ; ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്. രാജ്യത്താകെയും കേരളത്തിലും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും നേരത്തെ മറുവാദങ്ങളുയര്‍ത്തിയിരുന്നവര്‍ പോലും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ഡോ:കെ.ടി ജലീല്‍ മതവികാരമിളക്കിവിട്ട് അസ്വസ്തതകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമോന്നത നീതിപീഠം അന്തിമമായി തീര്‍പ്പാക്കിയ വിധിക്കെതിരാണ് നിയസഭാ സാമാജികനായ അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രപതി പിന്നോക്കക്കാരിയായതു കൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന അദ്ദേഹത്തിന്റെ നിലപാടും ഹിന്ദു സമൂഹത്തില്‍ ജാത...
error: Content is protected !!