Tag: religious school

ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങി മരിച്ച സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘം
Information

ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങി മരിച്ച സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലരാമപുരം, കാഞ്ഞിരംകുളം സി ഐ മാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും. ബാലരാമപുരത്തെ അല്‍ അമീന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു മകളുടെ ആത്മഹത്...
error: Content is protected !!