Tag: Revaneu

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു
Other

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

മലപ്പുറം : ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി. 1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരി...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
error: Content is protected !!