Tag: Right information act

വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി മറുപടി കൊടുക്കണം: വിവരാവകാശ കമ്മീഷണർ
Other

വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി മറുപടി കൊടുക്കണം: വിവരാവകാശ കമ്മീഷണർ

ജില്ലയിൽ 127 കേസുകൾ തീർപ്പാക്കി മലപ്പുറം : വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി കൊടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാർ പറഞ്ഞു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വിവരവകാശ സിറ്റിംങിന് ശേഷം സംസാരിക്കുകയായി അദ്ദേഹം. ഓഫീസിൽ ലഭ്യമല്ലാത്ത വിവരങ്ങളാണ് ആവശ്യപ്പെടുന്നെങ്കിൽ വിവരാവകാശ നിയമം 6(3) അനുസരിച്ച് വിവരം ലഭ്യമാകുന്ന ഓഫീസിലേക്ക് അഞ്ച് ദിവസത്തിനുള്ളിൽ അയച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംങിൽ 128 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 127 കേസുകൾ തീർപ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായും ലഭിച്ചത്....
Kerala

വിവരാവകാശ അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥർ കർശന നിയമ നടപടികൾ നേരിടേണ്ടിവരും

തേഞ്ഞിപ്പലം : വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നുംവകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ 13 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു. കണ്ണൂർ ഏഴിമല ...
error: Content is protected !!