Tag: right to information

തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം
Kerala, Malappuram

തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

വിവരാവകാശ കമ്മിഷന്റെ അറിയിപ്പ് ലഭിച്ച് തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് എത്തിയതെന്ന് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കമ്മിഷണറുടെ മറുപടി. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ ടാക്‌സി വാഹനത്തിലോ തെളിവെടുപ്പിന് എത്തിയാലും ആ തുക ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് വ്യവസ്ഥയുള്ളതായും കമ്മിഷൻ വ്യക്തമാക്കി. ...
Kerala, Malappuram

സാധാരണക്കാരന്റെ നീതിപീഠമാണ് വിവരാവകാശ നിയമം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമ്മിഷനുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാകാശ നിയമ പ്രകാരം അപേക്ഷകന് വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീൽ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീർപ്പാക്കാനാവാത്തതിനാലാണ് അപേക്ഷകർ കമ്മിഷന് മുമ്പാകെ എത്തുന്നത്. അതിനാൽ നൽകാനാവുന്ന വിവരങ്ങളാണെങ്കിൽ ഉദ്യോഗസ്ഥർ എത്രയും വേഗത്തിൽ തന്നെ അത് അപേക്ഷകന് നൽകണം. അതേസമയം ഉദ്യോഗസ്ഥരെ മനഃപൂർവം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമ്മിഷൻ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല....
error: Content is protected !!