Tag: River

കടലുണ്ടിപ്പുഴയിൽ പന്താരങ്ങാടി സ്വദേശി മുങ്ങി മരിച്ചു
Obituary

കടലുണ്ടിപ്പുഴയിൽ പന്താരങ്ങാടി സ്വദേശി മുങ്ങി മരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പീടിയേക്കൽ മൂസയുടെ മകൻ യാസിർ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. കരിപറമ്പ് അരീപ്പാറക്ക് അടുത്ത് കടലുണ്ടിപ്പുഴയിൽ കല്ലുംകടവ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ നടത്തി മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്, ആയിഷാബി. സഹോദരങ്ങൾ: അഫ്സൽ, ജംഷീറ, ഫാസിൽ...
Accident

അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി മൂന്നാം ദിവസവും തിരച്ചിൽ

നിലമ്പുർ : കനത്ത മഴ പുഴയിൽ കുത്തൊഴുക്ക് അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു കുതിരപ്പുഴയുടെ താഴെ ഭാഗത്ത് വടപുറം മുതൽ രാമംകുത്തുവരെ തൃക്കൈക്കുത്ത് കടവിൽ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നത്രാവിലെ ഏഴോടുകൂടി തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത് ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. എമർജൻസി റെസ്ക്യൂ ഫോഴ്സ്എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം അപകടത്തിൽപെട്ട വിവരം പുറംലോകമറിഞ്ഞതു രക്ഷപ...
Obituary

മക്കളെ പുഴയിലേക്കെറിഞ്ഞു കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്...
Accident

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്കെറിഞ്ഞു

പെരിന്തൽമണ്ണ: 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ബുദ്ധി വളർച്ചയില്ലാത്ത അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുന്നു.
Accident

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് നവവരൻ മരിച്ചു, വധുവിനെ രക്ഷപ്പെടുത്തി

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽ വീണ് മരിച്ചു. പാലേരി സ്വദേശി റെജിൽ (29) ആണ് മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. കുടുംബവുമൊത്ത് വിനോദസഞ്ചാരത്തിനെത്തിയ നവദമ്പതികൾ ഫോട്ടോഷൂട്ടിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുകിപ്പോയ റെജിലിന്‍റെ ഭാര്യ കനികയെ രക്ഷപ്പെടുത്തി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 14നായിരുന്നു റെജിലിന്റേയും കനികയുടേയും വിവാഹം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരും കൂടി ചേർന്ന് റെജിലിനേയും പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നല്ല ഒഴുക്കുള്ള സ്ഥലമാണ് ഇവിടം. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യ...
Breaking news, Obituary

പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മാറഞ്ചേരി- പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്. ഇന്ന് ഉച്ചയോടെ പൊന്നാനി പുളിക്കകടവ് തൂകുപാലത്തിനു സമീപം കാഞ്ഞിരമുക്ക് പുഴയിലേക്ക് കാൽ വഴുതിവീണ സഹോദരി ഫാത്തിമ ദിയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സിനാൻ മുങ്ങിതാവുകയായിരുന്നു. മാതാവ് :സമീറസഹോദരങ്ങൾ : ഫാത്തിമ്മ ദിയ, ഫിദ....
error: Content is protected !!