Tag: Robberry

താനൂരിൽ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്നവരുടെ 8 പവനും പണവും കവർന്നു
Crime

താനൂരിൽ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്നവരുടെ 8 പവനും പണവും കവർന്നു

താനൂർ : വീട് കുത്തിത്തുറന്ന് വീട്ടിൽ ഉറങ്ങി കിടന്നവരുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. എട്ടു പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. ശനി പുലർച്ചെ മൂന്നോടെയാണ് സംഭവം. താനൂർ നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെയും പേരക്കുട്ടിയുടെയും രണ്ട് സ്വർണ്ണമാലകളും രണ്ട് പാദസരങ്ങളും കട്ടിലിന് താഴെ ബാഗിൽ സൂക്ഷിച്ചിരുന്ന കുടുംബശ്രീ ഫണ്ടിനുള്ള 8000 രൂപയുമാണ് മോഷ്ടിച്ചത്.അടുക്കള വാതിലും മുകൾനിലയിൽ പുറത്തേക്കുള്ള വാതിലും തുറന്നിട്ട രീതിയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തൊട്ടടുത്തുള്ള ഇരിപ്പിടത്തിൽ പർദ്ദ കൊണ്ട് കെട്ടിയിട്ട രീതിയിലുമാണ് കണ്ടത്. താനൂർ എസ്ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി. ...
Information

പട്ടാപകൽ മോഷണ പരമ്പര ,തേഞ്ഞിപ്പലത്ത് വിലസിയ അന്തർ ജില്ലാ മോഷ്ടാവ് മാടൻ ജിത്തു പിടിയിൽ

യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശളിലെ വീടുകളിൽ പട്ടാപകൽ കവർച്ച പതിവാക്കിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്ന മാടൻ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വോർട്ടേഴ്സുകൾ ഉൾപ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളിൽ കവർച്ച നടന്നിരുന്നു. 2022 ഡിസംബർ മാസം മുതൽ തുടർച്ചയായി കവർച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് ആളുകൾ ഇല്ലാഞ്ഞ വീടുകളിൽ കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. വീട്ടിൽ നിന്ന് ആളുകൾ പുറത്തു പോകുന്ന സമയം വീട്ടിൽ കമ്പനികളുടെ എക്സിക്യൂട്ടിവ് എന്ന വ്യാജേന എത്തുന്ന ഇയാൾ വീടുകളുടെ ബെല്ലടിക്കുകയും ആളില്ലന്ന് ഉറപ്പാക്കിയ ശേഷം വീട്ടുകാർ വീടിന്റെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വക്കുന്ന ചാവി തപ്പിയെടുത്ത് വാതിൽ തുറന്ന് അകത്തു കയറി കവർച്ച നടത്തുന്നതും ചാവി കിട്...
Crime

യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ്(19), ചെട്ടിപ്പടി പ്രശാന്തി ആശുപത്രിക്ക് പിറക് വശത്തെ മാപ്പോയിൽ മുഹമ്മദ് നിഹാദ്(19) എന്നിവരെയാണ് പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 8:30ന് റെയിൽവേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലാർക്ക് കൂടിയായ റിജീഷ് എന്നയാളെ ആക്രമിച്ച് 22,000 രൂപ തട്ടിയെടുത്തിരുന്നു. തുടർന്ന് ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയിട്ടുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള താനൂർ ഡാൻസഫ് സ്‌ക്വാഡും പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലിസ് സബ് ഇൻ...
Crime

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന കൊളപ്പുറത്തെ ഓട്ടോഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിയിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ്. പാലക്കലിൽ നിന്ന് 2 വാഹനങ്ങളിലെയും കൊടുവായൂരിൽ നിന്ന് ഒരു വാഹനത്തിലെയും ബാറ്ററികൾ മോഷ്ടിച്ചതിന് കേസെടുത്തു. https://youtu.be/kCqhLwLwwls വീഡിയോ പകലും രാത്രിയും ഇയാൾ ഓട്ടോയിലെത്തി മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബാറ്ററികൾ വേങ്ങര യിലാണ് വിൽപ്പന നടത്തിയിരുന്നത്. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എസ് ഐ സന്തോഷ്‌കുമാർ, സി പി ഒ മാരായ അമർനാഥ്‌, ജലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി എത്തിയത്. ...
Crime

പോലീസിനെ വട്ടംകറക്കിയ ക്ഷേത്രമോഷടാവ്‌ പിടിയിൽ

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍  മോഷണം നടത്...
Crime

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്ത...
Crime

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിൽ പെട്ട രണ്ട് പേർ പിടിയിൽ

തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ദേശീയപാത കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ പെട്ട പ്രായപൂർത്തിയകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് കക്കോടി യോഗി മഠത്തിൽ ജിഷ്ണു (19) വും മറ്റൊരാളുമാണ് പിടിയിലായത്. സംഘത്തിൽ പെട്ട രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ എത്തി ദേശീയപാതയോരത്തെ കടകളിൽ കവർച്ച നടത്തുകയാണ് പതിവ്. ഈ മാസം 11 ന് പൂക്കിപ്പറമ്പിലെ വസ്ത്ര കടയും കോഴിച്ചെനയിലെ 2 കടകളിലും കോട്ടക്കൽ 2 കടകളിലും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FHe4puzUz5l4aryANMURgz കക്കോടിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ 4 പേരും കൂടി വി കെ പടിയിൽ എത്തി ഇവിടെ നിന്നും മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. രണ്ട് സ്കൂട്ടറുകളിലുമായി 4 പേർ പൂക്കിപ്പറമ്പിലെ ലേഡീസ് &കിഡ്സ് കടയുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തി. തുടർന്ന് കോ...
Crime

80 ലക്ഷം കുഴൽപ്പണം കവർന്ന സംഭവം; ഒരാൾ കൂടി പോലീസ് പിടിയിലായി

മലപ്പുറം: കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്ക് ആലപ്പുഴയിൽ നിന്നും വന്ന ക്വാട്ടേഷൻ സംഘാംഗം, ആലപ്പുഴ കരിയിലകുളങ്ങര സ്വദേശി, ചിറയിൽ സുധാകരൻ മകൻ ശ്രീകാന്തിനെയാണ് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീം ആലപ്പുഴയിൽ നിന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 26 നാണ് സംഭവം. സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. പ്രതിക്ക് കരീകുളങ്ങര, കായംകുളം എന്നി സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്. പ്രതി കരികുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടായാണ്. സംഭവ ദിവസം നാലോളം വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം സഹിതം തട്ടികൊണ്ടു പോയി കവർച്ച നടത്തുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാംകുളം സ്വദേശികളായ സതീ...
error: Content is protected !!