റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പസിൽ പങ്കെടുത്ത വിദ്യാർഥികളുടെ റോബോർട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു. കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിന് സമീപം നടന്ന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ വി. പ്രവീൺ കുമാർ, വി.വി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ലിറ്റിൽ കെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത 12 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
റോബോട്ടിക് എക്സിപിരിമെന്റ് പ്രൊഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രൊജക്ട് പ്രോഗ്രാം വിഭാഗത്തിൽ ഇ.കെ ഷിറാസ് മുഹമ്മദ്-സ്മാർട്ട് പാർക്കിങ് സിസ്റ്റം(കെ.കെ.എച്ച്.എസ്.എസ് ചീക്കോട്), സി. മാധവ് -റോബോ ഹെൻ (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), അർഷദ് മംഗലശ്ശേരി -സ്മാർട്ട് ഫാമി...