മൂഴിക്കല്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.എല്‍.എക്കും വികസന സമിതി നിവേദനം നല്‍കി
മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി.
കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും...