Tag: Rtpcr test

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി
Gulf

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി

റിയാദ് : സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരിയി 14 ന്മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ സൗദി എയർലൈൻസിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ആനുകൂല്യം ഉപയോഗപ്പെടിത്തി പി സി ആർ ഇല്ലാതെ ഇന്ന് (ഫെബ്രുവരി 15) ന് രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസിൽ യാത്ര ചെയ്യാനെത്തിയ പലരും പെരുവഴിയിലായി. 11:45 ന് കൊച്ചിയിലേക്ക് പോകേണ്ട SV 774 വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്. തിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്...
Other

ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്...
Gulf, Malappuram

അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. ...
error: Content is protected !!