റണ്ണിങ് കോണ്‍ട്രാക്ട് : ജില്ലയിൽ പതിനൊന്ന് റോഡുകളുടെ പരിശോധന നടത്തി
ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി. ജില്ലയിൽ പതിനൊന്ന് റോഡുകളിലാണ് പരിശോധനയാണ് നടത്തിയത്. മഞ്ചേരി, മേലാറ്റൂർ, വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിൽ വരുന്ന ജില്ലയിലെ പതിനൊന്നു റോഡ് പ്രവൃത്തികളുടെ പരിശോധനയാണ് പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നത്. ഒരു വർഷം മുൻപ് പ്രവൃത്തി നടത്തിയ റോഡുകളുടെ പരിശോധനയാണ് നടത്തിയത്.
വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ കൂളിപറമ്പ്- കൂരാട് - മമ്പാട്ടുമൂല റോഡ്, കാളികാവ് -നീലാഞ്ചേരി -കരുവാരക്കുണ്ട് റോഡ്, മേലാറ്റൂരിലെ
കുമരമ്പത്തൂർ - ഒലിപ്പുഴ റോഡ്, മങ്കട, കൂട്ടിൽ -പട്ടിക്കാട് റോഡ്, തിരൂർക്കാട് -ആനക്കയം, മുല്ല്യാർകുറിശ്ശി -പാണ്ടിക്കാട് റോഡ്, മഞ്ചേരി പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ മഞ്ചേരി ബൈപാസ് തേർഡ് റീച്ച്, കുന്നിക്കൽ വളയംകോഡ് ,...