Tag: Sahithyolsav

എസ് എസ് എഫ്<br>കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി
Gaming, Information

എസ് എസ് എഫ്
കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി

തിരൂരങ്ങാടി:എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗംനടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞടുക്കപ്പെട്ടു.മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക് യൂണിറ്റ് ഏറ്റുവാങ്ങി.കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ...
Malappuram

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു :എസ്എസ്എഫ് മീഡിയ സെമിനാർ

ചെമ്മാട്: ജനാധിപത്യം ദുർബലപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ രാജ്യം നിരന്തരം പിറകിൽ പോകുന്നുവെന്നതിനർത്ഥം ഇന്ത്യയിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്നുവെന്നത് കൂടിയാണ്. സമാന്തര മാധ്യമങ്ങൾ ന്യൂ മീഡിയ എന്നീ സാധ്യതകൾ ഉപയോഗിച്ച് മാധ്യമ അസ്വാതന്ത്ര്യത്തെ മറികടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവ്വകലാശാല പബ്ലിക്ക് റിലേഷൻ ഓഫീസർ സി കെ ഷിജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു ജില്ലാ ജില്ല...
Local news

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് 2022 ജൂലൈ 23, 24 തീയതികളിൽ ഈസ്റ്റ്‌ നന്നമ്പ്രയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.തെയ്യാല റൈഞ്ച് അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്‌രി ചീർപ്പിങ്ങലാണ് പ്രഖ്യാപനം നടത്തിയത്. സ്വാഗത സംഘം ചെയർമാനായി സമസ്ത ജില്ല മുശാവറ അംഗം കൊടാശ്ശേരി മുഹമ്മദ്‌ കുട്ടി ഫൈസിയെയും കൺവീനറായി ശൗക്കത്ത് ടി പി യെയും ഫിനാൻസ് കൺവീനറായി മൊയ്‌തീൻ കുട്ടി മാസ്റ്ററെയും യോഗം തിരഞ്ഞെടുത്തു. പ്രഖ്യാപന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുബശ്ശിർ ടി പി, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ സഅദി, തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ ശഹീർ മുസ്‌ലിയാർ സ്വാഗതവും സെക്ടർ പ്രസിഡന്റ്‌ സ്വഫ്‌വാൻ സുഹ്‌രി നന്ദിയും പറഞ്ഞു. ...
error: Content is protected !!