Tag: samastha co-ordination committee

Other

ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വയനാട് ലീഗ് സെക്രട്ടറിക്കെതിരേ നടപടി

വയനാട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഫെയ്സ്ബുക്ക് കമന്റിൽ മുസ്ലീം ലീഗിൽ നടപടി. പാർട്ടി ജില്ലാ സെക്രട്ടറി യഹ്യ ഖാൻ തലയ്ക്കലിനെതിരെയാണ് നടപടി. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. തങ്ങൾക്കെതിരായ കമന്റിൽ വിശദീകരണവും ആവശ്യപ്പെട്ടു. ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്തുടെ ലിങ്കിന് താഴെ യഹ്യ പോസ്റ്റ് ചെയ്ത കമന്റിൽ ആണ് നടപടി. മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗം ചേർന്നാണ് നടപടിയെടുത്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടർചർച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നു. യൂത്ത് ലീഗ് മുൻ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമാണ് യഹ്യ. തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ജിഫ്രി മുത്തുകോയ തങ്ങൾ വ്യക്തമാക്കിയത്. ചെമ...
Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം, ഇല്ലെങ്കില്‍ മുസ്ലിം സംഘടനകളുമായി ആലോചിച്ച് ശക്തമായ നടപടിയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷനുവിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി കഴിഞ്ഞ ദിവസം (07-12-2021) നടത്തിയ ചര്‍ച്ചയില്‍ സമസ്ത ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്നും മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും സമസ്ത ഏകോപന സമിതി യോഗം പ്രഖ്യാപിച്ചു.സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ഈ ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ...
error: Content is protected !!